തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനം; എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കും 1,60000 രൂപ പിഴ ചുമത്തി ശുചിത്വമിഷൻ

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനത്തിന് എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികള്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കും 1,60000 രൂപ പിഴ ചുമത്തി. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്ററാണ് ഇക്കാര്യം അറിയിച്ചത്.

video
play-sharp-fill

ജില്ലാ എൻഫോഴ്സ്മെന്റ് ടീം എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകൃത ക്യുആർ കോഡും, റീസൈക്കിള്‍ എംബ്ലവും, പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ വിലാസവും ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പു പ്രചരണ ബോർഡുകള്‍ സ്ഥാപിച്ചതിനാണ് നടപടി.