
തിരുവനന്തപുരം: കാല് നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗതവകുപ്പ്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം.
സീബ്ര ലൈനില്‍ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം
ഈ വർഷം ഇന്നുവരെ മരിച്ചത് 800-ല്‍ അധികം കാല്‍നടയാത്രക്കാർ. റോഡില്‍ മരിച്ച കാല്‍നടയാത്രക്കാരില്‍ 50% പേരും മുതിർന്ന പൗരന്മാരെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി. ഇവരില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വർദ്ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു.
സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകള്‍ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.
ഈ വർഷം ഇതുവരെ 860 കാല്‍നടക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. കർശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നല്കി. കാല്‍നട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാൻ ആവില്ലെന്നും കോടതി പറഞ്ഞു.




