രാഹുൽ പാര്‍ട്ടിക്ക് പുറത്ത്‌ സർക്കാരിന് പരാതിക്കനുസരിച്ച് നിലപാടെടുക്കാം,കെ. മുരളീധരന്‍

Spread the love

തിരുവനന്തപുരം:അതിജീവിത മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി കൈമാറിയ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്‌ .അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ ലൈംഗികപീഡന പരാതിയിൽ സര്‍ക്കാറിന് നിലപാട് എടുക്കാമെന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം വ്യക്തമാകുകയാണ് .തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യും. ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിട്ടും എംഎല്‍എസ്ഥാനം രാജിവെക്കാത്തവര്‍ നിയമസഭയിലുണ്ട്. കൂടുതല്‍ കടുത്ത നടപടി ഉണ്ടായാല്‍ അതനുസരിച്ച് പാര്‍ട്ടി തീരുമാനമെടുക്കും, മുരളീധരന്‍ പറഞ്ഞു.

video
play-sharp-fill

പാര്‍ട്ടിയില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന്-ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസിക്ക് അന്നും ഇന്നും ഒരേ നിലപാടാണെന്ന് മുരളീധരന്‍ പറഞ്ഞു. പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് രാഹുലിനോട് മാറിനില്‍ക്കാന്‍ പറയുമോ എന്ന ചോദ്യത്തിന്, ഇനിയിപ്പോൾ അദ്ദേഹത്തിന് സ്വാഭാവികമായും മാറേണ്ടിവരുമല്ലോ. ആരും പറയാതെതന്നെ മാറേണ്ടിവരുമല്ലോ, എന്ന് മുരളീധരൻ പറഞ്ഞു.

പാര്‍ട്ടിയുടെ പരാമാധികാരി കെപിസിസി പ്രസിഡന്റാണ്. പ്രസിഡന്റ് പറഞ്ഞുകഴിഞ്ഞു. ഞങ്ങളൊക്കെ ആ നിലപാട് അന്നും ഇന്നും ആവര്‍ത്തിക്കുകയാണ്. പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല. പക്ഷേ, ഇനി കൂടുതല്‍ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് നിലപാട് പാര്‍ട്ടിക്ക് എടുക്കേണ്ടിവരും, മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group