കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Spread the love

കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ഡിണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയില്‍ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തില്‍പെട്ടത്.

video
play-sharp-fill

അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തമിഴ്നാട് ഡിണ്ടുഗലില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group