ആരോഗ്യ പ്രശ്നം; റാപ്പർ വേടൻ ആശുപത്രിയില്‍; തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; ദോഹയിലെ പരിപാടി മാറ്റി

Spread the love

ദുബായ്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഗള്‍ഫ് പര്യടനത്തിനിടെ ദുബായില്‍ വച്ചാണ് വേടൻ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്.

തുടർന്ന് ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വേടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാർ അടിയന്തര വിശ്രമം നിർദ്ദേശിച്ചെന്നും പോസ്റ്റില്‍ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബർ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്ക് ഷോ മാറ്റിവച്ചുവെന്നാണ് വിശദീകരണം.