ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിക്ക് സമീപം കഞ്ചാവ് വില്പന; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ ആശുപത്രിക്ക് സമീപം നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കൈവശം വെച്ച് വിൽപ്പന നടത്തിയ പ്രതി പിടിയിൽ.

video
play-sharp-fill

അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത്‌ പട്ടത്താനം വീട്ടില്‍ ജിജിമോന്‍ (52) നെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് സംഘത്തിൽ എസ് ഐ ജയപ്രകാശ് എൻ, പ്രൊബേഷൻ എസ് ഐ ജിബീഷ് എം ആർ, എസ് സി പി ഒ രഞ്ജിത്ത് ടി ആർ, സിപിഒമാരായ കിഷോർ മോഹൻ , സുനു ഗോപി, ലിബിൻ മാത്യു എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group