
കോട്ടയം:സൗദിയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മലയാളി യുവാവ് മരിച്ചു.
മുണ്ടക്കയം പുഞ്ചവയല്‍ 504 നഗർ, ഇടപ്പള്ളി വീട്ടില്‍ ജോണ്‍സൻ്റെ മകനായ വെസ്‌ലി ജോണ്‍സണ്‍ (ജോമോൻ – 33) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്.ദമാമില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
അപകടം നടന്നതിനെ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു. അമ്മ: ജെസി. സഹോദരൻ: ജോജോമോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


