കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; 2030ല്‍ അഹമ്മദാബാദ് വേദിയാകും; പ്രഖ്യാപനം നടന്നു

Spread the love

ഡല്‍ഹി: 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും.

video
play-sharp-fill

ഗുജറാത്തിലെ അഹമ്മദാബാദിനെ വേദിയായി ഗ്‌ളാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ‌സ്‌പോർട്‌സ് ജനറല്‍ അസംബ്ളിയിലാണ് പ്രഖ്യാപനം നടന്നത്.
നവംബർ 15ന്‌ കോമണ്‍വെല്‍ത്ത് സ്‌പോർട് എക്സിക്യൂട്ടീവ് അഹമ്മദാബാദിനെ വേദിയായി ശുപാർശ ചെയ്തിരുന്നു.

കോമണ്‍വെല്‍ത്ത് ‌സ്‌പോർട്‌സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയെ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയെക്കൂടാതെ ആഫ്രിക്കൻ പ്രതിനിധിയായ നൈജീരിയയാണ് വേദിക്കായി രംഗത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിക്കായി ഇന്ത്യയെ ശുപാർശ ചെയ്തത് രാജ്യത്തിന്റെ കായിക രംഗത്തിന് അഭിമാനാർഹമായ നേട്ടമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെമ്പറും റിലയൻസ് ഫൗണ്ടഷൻ ഫൗണ്ടർ ചെയർ പേഴ്സണുമായ നിത അംബാനി മുൻപ് വ്യക്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാകും ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്.

നേരത്തേ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2010ലായിരുന്നു ഇത്. 2036 ലെ ഒളിമ്പിക്സ് വേദിക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിയ ഇന്ത്യ ആലക്ഷ്യം മുൻ നിറുത്തിയാണ് 2030ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് വേദിക്കായി ശ്രമിച്ച്‌ ഫലം കണ്ടത്.