ഭക്ഷണം സൂക്ഷിക്കുന്നത് കക്കൂസിൽ;ക്ലോസറ്റിന് മുകളിലിട്ട് ചിക്കൻ കഴുകും; ഭക്ഷ്യവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി;രാത്രി വീണ്ടും തുറന്നു;ഒടുവിൽ സീൽ ചെയ്ത് നഗരസഭ

Spread the love

പത്തനംതിട്ട: പന്തളത്തെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകൾ പൂർണ്ണമായി സീൽ ചെയ്തു. ഭക്ഷ്യവകുപ്പ് ഇന്നലെ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ചില ഭക്ഷണശാലകൾ രാത്രി വീണ്ടും പ്രവർത്തിച്ചതായി കണ്ടെത്തി. ഇതേ തുടർന്നാണ് ആറ് ഹോട്ടലുകളും സീൽ ചെയ്തത്. ഒരു ഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

video
play-sharp-fill

പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വെച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. മൂന്ന് ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചു.

ഇതര സംസ്ഥാനക്കാർ നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയത്. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് വൃത്തിയില്ലാത്ത ഹോട്ടലുകൾ നടത്തിയിരുന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്. മൂന്ന് ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി.

തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തുൻ, എസ് കെ സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്. ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്ത് നശിപ്പിച്ചു.