
ഏറ്റുമാനൂര്‍ : വില്പനയ്ക്കായി സൂക്ഷിച്ച ആംഫിറ്റാമിനുമായി ഏറ്റുമാനൂരിൽ യുവാവ് പിടിയില്‍.
ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കര, വള്ളിക്കാട് പുളിഞ്ചാക്കല്‍ അനുപ് ടി തോമസ് (43) നെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നുമായി പിടികൂടിയത്.
പ്രതിയുടെ പക്കല്‍ നിന്നും ഡിജിറ്റല്‍ ത്രാസും 7.39ഗ്രാം ആംഫിറ്റാമിനും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് ഐ അഖില്‍ ദേവിന്‍റെ നേതൃത്വത്തില്‍ എ എസ് ഐ വിനോദ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഒമാരായ രാജീവ് സുനിൽ കുര്യൻ സി പി ഒ മാരായ അനീഷ്, സനൂപ്, സന്ദീപ്, പ്രവീൺ, അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




