വ്യാജ ‘നന്ദിനി’ നെയ്യ് പിടികൂടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ

Spread the love

ബെം​ഗളൂരു: കർണാടക സഹകരണ പാൽ ഉൽപാദക ഫെഡറേഷന്റെ കീഴിൽ വ്യാജ നെയ്യ് വില്പന നടത്തിയ ദമ്പതികൾ അറസ്റ്റിൽ. ബെം​ഗളൂരു സ്വദേശികളായ ശിവകുമാർ, രമ്യ എന്നിവരാണ് അറസ്റ്റിലായത്. സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്.

video
play-sharp-fill

അന്വേഷണസംഘം നടത്തിയ റെയ്ഡിൽ നെയ്യ് ഉത്പാദിപ്പിക്കാൻ ഉപയോ​ഗിക്കുന്ന യന്ത്രങ്ങളും ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു. നന്ദിനി എന്ന പേരിലാണ് നെയ്യ് വിറ്റിരുന്നത്. നെയ്യ് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്ര ഉപകരണങ്ങളാണ് പ്രതികൾ ഉപയോ​ഗിച്ചിരുന്നത്. നിർമാണത്തിന് ഉപയോ​ഗിച്ചിരുന്ന എല്ല യന്ത്രസാമ​ഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.

ഉപയോക്താക്കൾക്കിടയിൽ ഏറ്റവും വിശ്വസനീയമായ നെയ്യാണ് നന്ദിനി. മായം ചേർത്താണ് പ്രതികൾ നെയ്യ് ഉത്പാദിപ്പിച്ചിരുന്നത്. ഇവരുടെ വിൽപ്പനരീതിയിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നവംബർ 14-ന് രഹസ്യാന്വേഷണ ഏജൻസിയും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ പ്രതികളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം തടഞ്ഞുനിർത്തിയാണ് നെയ്യ് പിടികൂടിയത്. 56 ലക്ഷം രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജ നെയ്യാണ് പിടികൂടിയത്. നാല് ബൊലേറോ ​ഗുഡ്സ് വാ​ഹനങ്ങളും പിടിച്ചെടുത്തിരുന്നു.