ട്രെയിനിലെ ലഗേജ് ബോഗിക്കുള്ളിൽ കഞ്ചാവ് കടത്തി എറണാകുളത്ത് എത്തിയപ്പോൾ പിടിവീണു: റെയിൽവേ കരാർ ജീവനക്കാരനും കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ 2 മലയാളികളും അകത്തായി: 56 കിലോഗ്രാം കഞ്ചാവാണ് കടത്തിയത്.

Spread the love

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ ജീവനക്കാരൻ ഉള്‍പ്പെടെ മൂന്നുപേർ പിടിയിലായി.

video
play-sharp-fill

ടാറ്റ നഗർ എക്സ്പ്രസിലെ ലഗേജ് ബോഗിക്കുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന് ശ്രമിച്ചത്.

ഇന്നു പുലര്ച്ചെ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കരാർ ജീവനക്കാരനായ ഉത്തരേന്ത്യന് സ്വദേശി സുഖലാൽ വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്കു പുറമേ കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.