
ഡൽഹി: മധ്യപ്രദേശില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുറേഷ്യൻ ഗ്രിഫണ്‍ കഴുകന്, ആരോഗ്യം വീണ്ടെടുത്ത ശേഷം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ പറന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് വലിയ ആഘോഷമായി.
പാക് വ്യോമാതിർത്തിയിലൂടെ കടന്ന് പോയ കഴുകന് ധൈര്യശാലിയാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പക്ഷം.
ഈ വർഷം ജനുവരിയില്‍, മധ്യപ്രദേശിലെ സത്ന ജില്ലയിലെ നാഗൗർ ഗ്രാമത്തിലാണ് പരിക്കേറ്റ് അവശനായ നിലയില്‍ ഒരു യുറേഷ്യൻ ഗ്രിഫണ്‍ കഴുകനെ കണ്ടെത്തിയത്. മുകുന്ദ്പൂർ മൃഗശാലയില്‍ വച്ച് അവന് അടിയന്തര വൈദ്യസഹായം നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ അവന് മാരീച് എന്ന് പേര് നല്കി. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ മാരീചനെ ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തില്‍ പാര്‍പ്പിച്ചു. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ഏകദേശം രണ്ട് മാസത്തിന് ശേഷം, മാർച്ച് 29 ന് വിദിഷയിലെ ഹലാലി അണക്കെട്ടില്‍ നിന്ന് മാരിചിനെ കാട്ടിലേക്ക് വിട്ടയച്ചു.



