
എരുമേലി : ശബരിമല തീർഥാടനകാലത്ത് സ്ഥിരമായി മോഷണം നടത്താനെത്തുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പോലീസ്. തിരക്കേറിയ പേട്ട തുള്ളൽപ്പാതയിലും ക്ഷേത്ര കുളിക്കടവ് കേന്ദ്രീകരിച്ചുമാണ് മോഷ്ടാക്കൾ സജീവമായിരുന്നത്. പലരും അയ്യപ്പൻമാരുടെ വേഷത്തിലാവും.
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്നുൾപ്പെടെ മോഷ്ടാക്കൾ എരുമേലിയിൽ കേന്ദ്രീകരിക്കും. എരുമേലിയിൽനിന്ന് പിടികൂടിയതും അല്ലാതെയുമുള്ള മോഷ്ടാക്കളുടെ പേരും ചിത്രവും രേഖപ്പെടുത്തിയ ബോർഡുകൾ ടൗണിലും ക്ഷേത്രപരിസരത്തും പോലീസ് സ്ഥാപിച്ചു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതുവഴി കഴിഞ്ഞ രണ്ടുവർഷമായി എരുമേലിയിൽ മോഷണം കുറഞ്ഞു.
മോഷണശ്രമം കണ്ടെത്താൻ മഫ്തിയിൽ പോലീസുകാരെ നിയോഗിച്ചതായും ബൈക്കിലും ജീപ്പിലും ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നതായും എരുമേലി എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്‌ഐ വി.എസ്. ഗിരീഷ്‌കുമാർ എന്നിവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


