
കോട്ടയം : വടവാതൂർ ശാന്തിഗ്രാമത്തിൽ വീട്ടുമുറ്റത്തുനിന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.കുട്ടിയുടെ മുഖത്തും കൈകളിലും നെഞ്ചിലും കടിയേറ്റു.
ഇതേ തെരുവുനായ മറ്റൊരു വീട്ടിലെ വളർത്തുനായയെയും കടിച്ചു. നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.


