സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്വന്തം ലേഖിക

കോട്ടയം:ബസ് മറിഞ്ഞ് 19 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്ക്. വള്ളിച്ചിറ ചാവറ സിഎംഐ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വളളിച്ചിറയിൽ നിന്ന് സ്കൂളിലേയ്ക്ക് തിരിയുന്ന വഴിയിലായിരുന്നു അപകടം. പരിക്കേറ്റ 15 വിദ്യാർത്ഥികളെ പാലാ താലൂക്ക് ആശുപത്രിയിലും 4 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈവറെയും ആയയെയും ഇതേ ആശുപത്രികളിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളുമായി എത്തിയ വാഹനം മഴയിൽ തെന്നി കിടന്ന റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിൽ തെന്നിയ വാഹനം വീടിനു മുകളിലേയ്ക്ക്  മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഡ്രൈവർ ക്യാബിനിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അതിസാഹസികമായാണ് ഇദേഹത്തെ രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. പാലാ പൊലീസ് കേസെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group