
മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പ് രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം കമ്മീഷണര്‍ വീണ്ടും പ്രേഷകർക്ക് മുന്നിലെത്തുന്നു.
നൂതന സാങ്കേതിക മികവില്‍ 4K അറ്റ്‌മോസില്‍ റീ മാസ്റ്റര്‍ ചെയ്താണ് കമ്മീഷണര്‍ എത്തുന്നത്. സുരേഷ് ഗോപി എന്ന നടനെ സൂപ്പര്‍താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രന്‍ ഐപിഎസ്. ചിത്രം കേരളത്തില്‍ വന്‍ വിജയം നേടിയപ്പോള്‍ തമിഴിലും, തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും ചിത്രം വലിയ വിജയം നേടുകയുണ്ടായി.
തെലുങ്കില്‍ 100 ദിവസത്തിനുമേല്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് തമിഴിലും തെലങ്കിലും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സുരേഷ്‌ഗോപി ചിത്രങ്ങളുടെ ഡബ്ബിങ് റൈറ്റിന് വലിയ ഡിമാന്റും ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് ചിത്രം നിര്‍മിച്ചത്. രതീഷ്, ശോഭന, രാജന്‍ പി. ദേവ്, വിജയ രാഘവന്‍, ബൈജു സന്തോഷ്, ഗണേഷ് കുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കമ്മീഷണറിലും തുടര്‍ച്ചയായി എത്തിയ ഭരത് ചന്ദ്രന്‍ ഐപിഎസ്സിലും ഉപയോഗിച്ച പശ്ചാത്തലസംഗീതം പ്രേഷകരെ ഏറെ ആവേശം കൊള്ളിക്കാന്‍ പോന്നതായി. പുതിയ കമ്മീഷണറില്‍ പശ്ചാത്തല സംഗീതം പുനരാവിഷ്‌ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോണ്‍സാണ്.
സംഗീതം: രാജാമണി, ഛായാഗ്രഹണം: ദിനേശ് ബാബു, എഡിറ്റിങ്: എല്‍. ഭൂമിനാഥന്‍, കലാസംവിധാനം: ബോബന്‍, 4K റീമാസ്റ്ററിങ് നിര്‍മാണം: ഷൈന്‍ വി.എ, മെല്ലി വി.എ, ലൈസണ്‍ ടി.ജെ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ഹര്‍ഷന്‍ ടി, കളറിങ്: ഷാന്‍ ആഷിഫ്, അറ്റ്‌മോസ് മിക്‌സിങ്: ഹരി നാരായണന്‍, മാര്‍ക്കറ്റിങ്: ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്.




