
മലപ്പുറത്ത്: എസ്‌ഐആർ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എല്‍.ഒ. തവനൂർ മണ്ഡലം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. വാസുദേവനാണ് ഇങ്ങനെ പെരുമാറിയത്. പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനാണ് വാസുദേവന്‍.
വീടുകളില്‍ ഫോം എത്തിക്കണമെന്ന നിര്‍ദേശം പാലിക്കാതെ ക്യാംപ് എന്ന തരത്തിൽ പ്രായമായവരേയും സ്ത്രീകളേയും ക്യൂ നിര്‍ത്തി ഫോം വിതരണം ചെയ്തത് ചിലർ എതിര്‍ത്തതാണ് ബി.എല്‍.ഒയെ പ്രകോപിതനാക്കിയത്.
ഫോം വീട്ടില്‍ എത്തിക്കേണ്ടതല്ലേ എന്ന് ചില നാട്ടുകാര്‍ ചോദിച്ചതോടെ ബി.എല്‍.ഒ. പ്രകോപിതനായി. വില്ലേജ് ഓഫീസറോട് പോയി പറയണം എന്ന് നാട്ടുകാരോട് ആക്രോശിച്ചു. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാരും തര്‍ക്കിച്ചു. ഇതിൽ ചിലർ വീഡിയോ എടുത്തതോടെ ബിഎല്‍ഒയും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ചിലർ ഇടപെട്ട് ബിഎല്‍ഒയെ ശാന്തനാക്കി സീറ്റില്‍ ഇരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ ചിത്രീകരണം തുടര്‍ന്നതോടെയാണ് സ്ത്രീകള്‍ തൊട്ടടുത്ത് നില്‍ക്കെ ഉടുമുണ്ട് ഉയര്‍ത്തി നഗ്നത പ്രദർശിപ്പിച്ചത്. ‘എന്നാ ഇതു കൂടി എടുത്തോ’ എന്ന് ആക്രോശിച്ചായിരുന്നു ഈ നഗ്നതാ പ്രദര്‍ശനം. ഇതുകണ്ട് ചില സ്ത്രീകള്‍ മുഖം തിരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക. ബി.എൽ.ഒ. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ ചുമതലയിൽ നിന്ന് നീക്കിയതായി മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ഇയാൾക്ക് പകരം ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് ബി.എൽ.ഒ. ചുമതല നൽകിയതായി പത്രക്കുറിപ്പിൽ പറയുന്നു.



