
ഏനാത്ത്: വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മുക്കാല്‍ പവന്റെ സ്വർണം മോഷ്ടിച്ചു. ഏനാത്ത് മണ്ടച്ചൻപാറ നെല്ലിത്താനത്ത് (ഗ്രേസ് വില്ല) ജോണ്‍സന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്.
രാത്രി വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ജോണ്‍സന്റെ ഭാര്യ കുഞ്ഞുമോള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
മുൻവശത്തെ വാതില്‍ കുത്തി തുറന്നിരിക്കുകയായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ മുഴുവൻ വലിച്ചു വാരിയിട്ടിരിക്കുകയായിരുന്നു. മുക്കാല്‍ പവന്റെ ഒരു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോതിരമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



