
കുമരകം :പഞ്ചായത്ത് 10-ാം വാർഡിൽ ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്.മത്സരിക്കാൻ കർണാടക സ്വദേശിനിയായ സ്ഥാനാർഥി എന്നതാണ് ഇവിടുത്തെ പ്രത്യേകത. സെൻട്രൽ ബംഗളൂരു സ്വദേശികളായ കൃഷ്ണമൂർത്തിയുടെയും ഇന്ദിരാമ്മയുടെയും മകളായ ശ്വേത മിഥുനാണ് ബിജെപി സ്ഥാനാർഥിയായി മത്സര രംഗത്ത്.
ബിൽഡിംഗ് കോൺട്രാക്ടറായ കുമരകം പടിഞ്ഞാറെ അണ്ടൂർ വീട്ടിൽ മിഥുൻ കൃഷ്ണന്റെ ഭാര്യയാണ് ശ്വേത. 2007 ലെ വിവാഹത്തെ തുടർന്നാണ് കുമരകത്തെത്തിയത്. 2020 വരെ കോട്ടയത്തെ വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്നു.
കുമരകത്തെ വനിതാ സമാജത്തിന്റെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡിന് ശേഷമാണ് പൊതുരംഗത്ത് കൂടുതലായി ഇടപെടാൻ സാധിച്ചത്. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ആസക്തിയും ഒരമ്മ

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന നിലയിൽ ആശങ്ക ഉണ്ടാക്കിയതോടെയാണ് രാഷ്ട്രീയ രംഗത്ത് എത്താൻ കാരണമെന്നാണ് ശ്വേത പറയുന്നത്. 10-ാം വാർഡിൽ മുൻ 12ാം വാർഡ് മെമ്പർ ദിവ്യാ ദാമോരനാണ് യുഡിഎഫ് സ്ഥാനാർഥി . സിന്ധു രവികുമാർ എൽ ഡി എഫ് സ്ഥാനാർഥിയും.




