എഴൂന്നൂറിലധികം കവർച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്: പിന്നാലെ കരുതൽ തടങ്കൽ

Spread the love

കൊച്ചി: കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച്‌ സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്.

video
play-sharp-fill

വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവർച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നു ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴാണ് പിടികൂടിയത്. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലായിരുന്നു ഇയാള്‍.

അന്തരിച്ച അഭിഭാഷകൻ ബിഎ ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോർ പൊലീസിനു നല്‍കിയ മൊഴി. കരുതല്‍ തടങ്കലില്‍ വച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. തുടർന്നു ആളൂരിന്റെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞ കാര്യം പൊലീസ് സ്ഥിരീകരിച്ചു. കേരളത്തില്‍ മറ്റു കേസുകള്‍ ഇല്ലെന്നും സ്ഥിരീകരിച്ചതോടെയാണ് ഇയാളെ വിട്ടയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഇയാളെ പിടികൂടിയത്. കേരളത്തിലടക്കം ജയില്‍ ശിക്ഷ അനുഭവിച്ച ബണ്ടിചോറിന്റെ സാന്നിധ്യം റെയില്‍വേ പൊലീസില്‍ സംശയമുണ്ടാക്കി. പിന്നാലെയാണ് ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ ഉടനെ തന്നെ ഇയാളെ ചോദ്യം ചെയ്തപ്പോഴും ആളൂരിനെ കാണാൻ എത്തിയതാണെന്നു പറഞ്ഞിരുന്നു. മുൻപുണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹർജി നല്‍കാനെത്തിയതാണെന്നും ബണ്ടിചോർ മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യം പൊലീസിനു സ്ഥിരീകരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് കരുതല്‍ തടങ്കലിലേക്ക് മാറ്റി വിശദമായി ചോദ്യം ചെയ്തത്.

സംസ്ഥാനത്ത് ബണ്ടിചോറിനെതിരേ മൂന്ന് കേസുകളാണുണ്ടായിരുന്നത്. ഇതില്‍ 2013ലെ പ്രമാദമായ മോഷണക്കേസില്‍ ബണ്ടിചോർ ജയില്‍ ശിക്ഷ അനുഭവിച്ചു. 2023ലാണ് ബണ്ടി ചോർ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. പിന്നീട് ഡല്‍ഹിയില്‍ വച്ച്‌ യുപി പൊലീസ് ഇയാളെ പിടികൂടിയിരുന്നു.
സ്ഥാനാര്‍ഥിക്ക് വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കി കൊച്ചു കലാകാരന്മാര്‍, വിഡിയോ