
കോട്ടയം: ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലുള്ളവർക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുക വെല്ലുവിളി നിറഞ്ഞതായിരിക്കും.
പലപ്പോഴും പ്രിയപ്പെട്ട ജങ്ക് ഫുഡുകള്‍ കഴിക്കാനുള്ള പ്രലോഭനം നിങ്ങള്‍ക്ക് ഉണ്ടായേക്കാം. അതിനാല്‍തന്നെ, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ബുദ്ധിമുട്ടാക്കും. എന്നാല്‍, കുറച്ച് ആസൂത്രണവും കുറച്ച് അറിവും ഉണ്ടെങ്കില്‍, ശരീര ഭാരം കുറയ്ക്കല്‍ ശ്രമിക്കുന്നവർക്കും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാൻ സാധിക്കും.
ഭക്ഷണം എങ്ങനെ ക്രമീകരിക്കാം, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നടത്താം, ജീവിതശൈലിയുമായി ഭക്ഷണക്രമം എങ്ങനെ സന്തുലിതമാക്കാം എന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് മോഹിത മസ്‌കരേനാസ് വിശദീകരിച്ചിട്ടുണ്ട്. രുചിയോ സംതൃപ്തിയോ ത്യജിക്കാതെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ എങ്ങനെ ഭക്ഷണം കഴിക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകള്‍ അവർ ഇൻസ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ശരിയായ റസ്റ്ററന്റ് തിരഞ്ഞെടുക്കുക
ആദ്യം തന്നെ ശരിയായ റസ്റ്ററന്റ് തിരഞ്ഞെടുക്കുക. ചില റസ്റ്ററന്റുകള്‍ ആരോഗ്യകരമായ ഭക്ഷണം രുചികരമാക്കി നല്‍കാറുണ്ട്. ലളിതവും ആരോഗ്യകരവുമായ വിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥലം കണ്ടെത്തുക.
2. പ്രോട്ടീനും പച്ചക്കറികളും മുൻഗണന നല്‍കുക
ഗ്രില്‍ഡ് ചിക്കൻ, മത്സ്യം, അല്ലെങ്കില്‍ ബീൻസ് പോലുള്ള ലീൻ പ്രോട്ടീൻ കൂടുതലുള്ളതും സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികള്‍ ധാരാളമായി അടങ്ങിയതുമായ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. അധിക കാലറി കഴിക്കാതെ തന്നെ പൂർണതയും സംതൃപ്തിയും അനുഭവിക്കാൻ ഈ കോമ്ബിനേഷൻ സഹായിക്കുന്നു. ചോറ്, ബ്രെഡ് അല്ലെങ്കില്‍ പാസ്ത എന്നിവയുടെ ഒരു ചെറിയ ഭാഗം കുഴപ്പമില്ല. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കേണ്ടതില്ല.
3. ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുക
വറുത്തതോ കട്ടിയുള്ള സോസുകള്‍ ചേർത്തതോ ആയ എന്തിനേക്കാളും ഗ്രില്‍ ചെയ്തതോ, വഴറ്റിയതോ, ബേക്ക് ചെയ്തതോ ആയ വിഭവങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് അധിക കൊഴുപ്പിന്റെയും കാലറിയുടെയും അളവ് ഗണ്യമായി കുറയ്ക്കുന്നു.




