
തിരുവനന്തപുരം: ശാരീരിക- മാനസിക പീഡനങ്ങളോ അതിക്രമങ്ങളോ ഏല്‍ക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഏത് സമയവും സംസ്ഥാന സർക്കാരിന് കീഴിലുള്ള വനിതാ വികസന കോർപറേഷന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാമെന്നും നീതിപൂർവമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്.
കൗണ്‍സലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 എന്ന ഹെല്‍പ്പ് ലൈൻ നമ്ബർ ഉണ്ടെന്നും നേരിട്ടുവിളിക്കാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘ഹൂ കെയേഴ്‌സ് അല്ല, വീ കെയർ’- എന്ന തലക്കെട്ടിലുള്ള പോസ്റ്റർ പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിതത്തില്‍ തോറ്റ് പോകരുത്. ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നില്‍ക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യമര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക്ക്മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാല്‍, ശാരീരികവും മാനസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം- മന്ത്രി പറയുന്നു.




