കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും;000 കുട്ടികൾ കലാമേളയിൽ മാറ്റുരക്കും;305 നൃത്യനൃത്യേതര ഇനങ്ങളിലാണ് മത്സരങ്ങൾ

Spread the love

കോട്ടയം: നാലുദിവസം നീളുന്ന ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ കോട്ടയം, എം.ഡി.സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 8000 കുട്ടികൾ കലാമേളയിൽ പങ്കെടുക്കും.305 നൃത്യനൃത്യേതര ഇനങ്ങളിലാണ് മത്സരങ്ങൾ .

video
play-sharp-fill

എം.ഡി. സെമിനാരി എച്ച്.എസ്, എം.റ്റി.സെമിനാരി എച്ച്.എസ്.എസ്, മൗണ്ട് കാർമ്മൽ.എച്ച്.എസ്.എസ്, സെന്റ് ആൻസ് എച്ച്.എസ്.എസ്, ബേക്കർ എൽ.പി.എസ്, വിദ്യാധിരാജാ എച്ച്.എസ്, ഹോളിഫാമിലി.എച്ച്.എസ്.എസ്, സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്, എം.റ്റി.എൽ.പി.എസ്, എം.ഡി എൽ.പി.എസ് തുടങ്ങിയ സ്‌കൂളുകളിലെ 13 വേദികളിലായാണ് നടക്കുന്നത്.

ഇന്ന് വൈകിട്ട് 4ന് എം.ഡി സെമിനാരി എച്ച്.എസ്.എസ് സ്‌കൂളിൽ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്നും എം.ഡി സെമിനാരി സ്‌കൂളിലേയ്ക്ക് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ, പബ്ലിസിറ്റി കൺവീനർ ജിഗി.ആർ എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group