
കോഴിക്കോട്: ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എംഡിഎയും എൽഎസ്ഡി സ്റ്റാമ്പും പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ബസുകളെ ലഹരി മരുന്ന് കടത്താന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് വല വിരിച്ചത്
ബംഗളൂരുവില്‍ നിന്നും രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന യുവാക്കളെ സംശയം തോന്നിയതിനാലാണ് ഡാന്‍സാഫ് സംഘം തടഞ്ഞു വെച്ചത്.. ഇവരുടെ കൈവശമുണ്ടായിരുന്നത് വാട്ടര്‍ ഹീറ്റര്‍.
അഴിച്ചു പരിശോധിച്ചപ്പോഴാണ് ഹീറ്ററിന്‍റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന് കണ്ടെത്തിയത്. 250 ഗ്രാം എം ഡി എം എ,99 എല്‍ എസ് ഡി സ്റ്റാമ്പ്, 44ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ രണ്ടുപേരും മാങ്കാവിലെ ഡ്രീം പാത്ത് എന്ന എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുന്നവരാണ്. ഈ കൺസൾട്ടൻസിയുടെ മറവിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.
കഴിഞ്ഞ ആഴ്ച ഇരുവരും ബെംഗളൂരുവിലേക്കു പോയെന്ന വിവരം മനസ്സിലാക്കിയ സിറ്റി ഡാൻസാഫ് സംഘം കൃത്യമായി ഇവരെ നിരീക്ഷിച്ചു വന്നതിനു പിന്നാലെയാണ് രാവിലെ നഗരത്തിലെത്തിയ ഇരുവരെയും പിടികൂടാനായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ ഇറങ്ങിയ പ്രതികളെ ഡാൻസാഫ് സംഘം തടഞ്ഞു നിർത്തിയെങ്കിലും ഇവരിൽനിന്ന് ആദ്യം ഒന്നും കണ്ടെത്താനായില്ല.




