
കൊച്ചി:എറണാകുളത്ത് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ യുവാവിന്റെ വീട്ടിലെത്തി മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു. വടക്കന്‍ പറവൂരിലെ കോട്ടുവള്ളി സ്വദേശിയായ യുവാവാണ് കവര്‍ച്ചയ്ക്കിരയായത്.
സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് കോട്ടുവള്ളി സ്വദേശിയെ മുറിയില്‍ പൂട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 20,000 രൂപ കവര്‍ന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഡേറ്റിങ് ആപ്പ് വഴി പരാതിക്കാരന്‍ ഒരു യുവാവിനെ പരിചയപ്പെട്ടിരുന്നു. ഈ യുവാവ് കഴിഞ്ഞദിവസം പരാതിക്കാരന്റെ വീട്ടിലെത്തി. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു സുഹൃത്തിനെയും കൂട്ടിയാണ് യുവാവ് കോട്ടുവള്ളി സ്വദേശിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും പരാതിക്കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ കയറ്റി പൂട്ടിയിട്ടു. കത്തികാണിച്ച് ഭീഷണിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരന്റെ കൈവശം സ്വര്‍ണാഭരണങ്ങളോ മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ അത് കൈക്കലാക്കാനായിരുന്നു ആദ്യം പ്രതികള്‍ ശ്രമിച്ചത്. ഒന്നുംകിട്ടാതായതോടെ പണം ആവശ്യപ്പെട്ടു.
തുടര്‍ന്ന് പേയ്‌മെന്റ് ആപ്പിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യിപ്പിച്ചാണ് പരാതിക്കാരനില്‍നിന്ന് പ്രതികള്‍ ആദ്യം പതിനായിരം രൂപ കൈക്കലാക്കിയത്. ഇതിനുശേഷം പരാതിക്കാരനോട് അച്ഛനില്‍നിന്ന് 10,000 രൂപ കൂടി വാങ്ങാന്‍ നിര്‍ദേശിച്ചു.
ഇതനുസരിച്ച് പരാതിക്കാരന്‍ അച്ഛന്റെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പതിനായിരം രൂപ കൂടി അയപ്പിച്ചു. തുടര്‍ന്ന് ഈ പണവും ക്യൂആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്യിപ്പിച്ച് പ്രതികള്‍ തട്ടിയെടുത്തു.
നാണക്കേട് കാരണം യുവാവ് പരാതിപ്പെടില്ലെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. എന്നാല്‍, കവര്‍ച്ചയ്ക്കിരയായ യുവാവ് സംഭവത്തിന് പിന്നാലെ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




