മലപ്പുറത്ത് മോഷണം ആരോപിച്ച് കുട്ടികൾക്ക് മർദ്ദനം;ഇരുമ്പ് വടിയും തടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു; മണിക്കൂറുകളോളം തടഞ്ഞുവച്ച് മര്‍ദിച്ച 2 പേർ പിടിയിൽ

Spread the love

മലപ്പുറം: കിഴിശേരിയിൽ മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ.

video
play-sharp-fill

കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വെച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും മർദിച്ചു. അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു.