
ആലപ്പുഴ: അടച്ചിട്ട കടയില്‍ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞു, പ്രതികളെ പിടികൂടി പൊലീസ്. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടത്തിയത്.
കടയുടെ പുറത്ത് ഭിത്തിയില്‍ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് മോഷ്ടിച്ച് വിറ്റത്.
തുറവൂർ പഞ്ചായത്ത് 14-ാം വാർഡില്‍ പുതുവല്‍ നികർത്തില്‍ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡില്‍ നികർത്തില്‍ ‘ജയ്മോൻ’ എന്ന് വിളിക്കുന്ന വർഗീസ് എൻ ടി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാർഡില്‍ തട്ടാവെളിയില്‍ വൈശാഖ് രാജു (21), തുറവൂർ പഞ്ചായത്ത് 14-ാം വാർഡില്‍ മാക്കിത്തറ വീട്ടില്‍ അശ്വിൻ ദേവ് (19) എന്നിവരാണ് പൊലീസ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ മോഷ്ടിച്ചെടുത്ത മുതല്‍ പിന്നീട് സ്റ്റേഷൻ പരിധിയിലെ ആക്രികടയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തില്‍ പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാല്‍, വേണുഗോപാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ വിജേഷ്, രഞ്ജിത്ത്, പ്രവീണ്‍, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



