കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ഉത്സവം: കൊടിക്കയർ, കൊടിക്കൂറ സമർപ്പണം നടത്തി

Spread the love

കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ ഭാഗമായി കൊടിക്കയറും കൊടിക്കൂറയും സമർപ്പിച്ചു. രാവിലെ 8 ന് സ്വർണ്ണ ധ്വജചുവട്ടിൽ കൊടിക്കയർ സമർപ്പിച്ചു. 10 ന് മാഞ്ഞൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട കൊടിക്കൂറ ഘോഷയാത്ര 11.30 ന്

video
play-sharp-fill

ദേവീക്ഷേത്രത്തിലെത്തിച്ചേർന്നു. കിഴക്കെ ആലും ചുവട്ടിൽ നിന്നും കര വഞ്ചിയോടും വാദ്യ മേളങ്ങളോടും കൂടി സ്വീകരിച്ച് ക്ഷേത്ര പ്രദിക്ഷണം ചെയ്ത് കൊടിക്കൂറ സ്വർണ്ണ ധ്വജ ചുവട്ടിൽ സമർപ്പിച്ചു.

തുടർന്ന് ക്ഷേത്രം ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം കൊടിക്കൂറ ഏറ്റുവാങ്ങി കുന്നത്ത്, വട്ടപ്പള്ളിൽ മൂസത് മാരെ ഏൽപ്പിച്ചു. ചടങ്ങിന് ശ്രീകാര്യം ആഫീസർ വി.എൻ . നാരായണൻ നമ്പൂതിരി, ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരായണൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി കൺവീനർ സന്തോഷ് ജെ. പുതുപ്പള്ളിൽ, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീ നിലയം തുടങ്ങിയവർ നേതൃത്വം നൽകി