
കോട്ടയം: കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, എഞ്ചിനീയർ, ഇലക്ട്രീഷൻ, ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.
താല്പര്യമുള്ളവര് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
അവസാന തീയതി: ഡിസംബര്‍ 1

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
റബ്ബർ ബോർഡിൽ ഡയറക്ട് റിക്രൂട്ട്മെന്റ്.
സയന്റിസ്റ്റ് സി-അഗ്രോണമി/സോയില്‍സ്-ഒഴിവ് 1, ക്രോപ് മാനേജ്മെന്റ് 1, ക്രോപ് ഫിസിയോളജി 1, ജനോം 1, പ്രോസസിങ്/ടെക്നോളജി 1; സയന്റിസ്റ്റ് ബി- സോയില്‍സ് 2, അഗ്രോണമി 3, ക്രോപ് ഫിസിയോളജി 3, ഫിസിയോളജി/ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി 1, അഗ്രികള്‍ചർ ഇക്കണോമിക്സ്/ഇക്കണോമിക്സ് 2, അഗ്രോ മെറ്റിയറോളജി 2, ബോട്ടണി/ക്രോപ് പ്രൊപ്പഗേഷൻ 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, റബർ ടെക്നോളജി 2, ബയോ ടെക്നോളജി/മോളിക്യുലർ ബയോളജി 1; അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്)-1, മെക്കാനിക്കല്‍ എൻജിനീയർ 1; സയന്റിസ്റ്റ്-എ-റിമോട്ട് സെൻസിങ് 1, ബയോ ഇൻഫർമാറ്റിക്സ് 1, അഗ്രോണമി 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്പെക്ടർ 2, സയന്റിഫിക് അസിസ്റ്റന്റ് 10, സിസ്റ്റംസ് അസിസ്റ്റന്റ് ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിങ് 1, ജൂനിയർ ടെക്നിക്കല്‍ ഓഫിസർ (ഹൗസ് കീപ്പിങ്) 1, ജൂനിയർ ടെക്നിക്കല്‍ ഓഫിസർ (എ.സി ആൻഡ് റെഫ്രിജറേഷൻ) 1, ഇലക്ട്രീഷ്യൻ 3, ഹിന്ദി ടൈപ്പിസ്റ്റ് 1, വിജിലൻസ് ഓഫിസർ (ഡെപ്യൂട്ടേഷൻ) 1
പ്രായപരിധി
സയന്റിസ്റ്റ് 35 വയസ്.
മെക്കാനിക്കൽ എഞ്ചിനീയര്‍ 40 വയസ്.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ 27 വയസ്
ഇലക്ട്രീഷ്യൻ 30 വയസ്
സയന്റിഫിക് അസിസ്റ്റന്റ് 30 വയസ്
ഹിന്ദി ടൈപ്പിസ്റ്റ് 27 വയസ്
ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ (ഹൗസ് കീപ്പിങ്) 30 വയസ്
സിസ്റ്റം അസിസ്റ്റന്റ് 30 വയസ്
വിജിലൻസ് ഓഫീസർ 50 വയസ്
യോഗ്യത
മെക്കാനിക്കൽ എഞ്ചിനീയര്‍
ബിഇ/ ബിടെക് (മെക്കാനിക്കല്‍ എഞ്ചിനീയറിങ്). രണ്ട് വര്‍ഷത്തെ ജോലിപരിചയം.
ഇലക്ട്രീഷ്യൻ
പത്താം ക്ലാസ് വിജയം. ഇലക്ട്രീഷ്യന് ട്രേഡില്‍ ഐ.ടി.ഐ. രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
സയന്റിഫിക് അസിസ്റ്റന്റ്
ബോട്ടണി/ കെമിസ്ട്രി/ സുവോളജിയിൽ ഡിഗ്രി. ലാബ് ടെക്നോളജിയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ്.
ഹിന്ദി ടൈപ്പിസ്റ്റ്
പ്ലസ് ടു വിജയം. ഹിന്ദി ടൈപ്പിങ്ങിൽ പരിജ്ഞാനം. മൈക്രോസോഫ്റ്റ് വേര്‍ഡ് പരിജ്ഞാനം അഭികാമ്യം.
ജൂനിയർ ടെക്നിക്കൽ ഓഫീസര്‍ (ഹൗസ് കീപ്പിങ്)
സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. സിവിൽ ജോലികളിൽ അഞ്ച് വര്‍ഷത്തെ എക്സ്പീരിയൻസ്.
സിസ്റ്റം അസിസ്റ്റന്റ്
കമ്ബ്യൂട്ടർ സയൻസ്/ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ/ ഐടി എന്നിവയില്‍ ഡിഗ്രി.
വിജിലൻസ് ഓഫീസർ
ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് തസ്തികയില്‍ കുറയാത്ത റാങ്കുള്ളവര്‍.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ റബർ ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയര്‍ പേജിൽ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബർ 1. ശമ്ബളവും ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ചുവടെ വിജ്ഞാപനത്തില്‍.
അപേക്ഷ: https://recruitments.rubberboard.org.in/



