
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക നല്‍കിയവർക്ക് ഇന്ന് കൂടി സ്ഥാനാർഥിത്വം പിൻവലിക്കാം.
വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍.
1,54,547 നാമനിർദേശപത്രികള്‍ ലഭിച്ചപ്പോള്‍ 2,479 എണ്ണം തള്ളി.
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബർ 26 മുതല്‍ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ വരണാധികാരിക്ക് നോട്ടീസ് നല്‍കാം.ഇതിന് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമതരെ പിൻവലിക്കാനുള്ള നീക്കം മുന്നണികള്‍ സജീവമാക്കി. തൃശൂർ എല്‍ഡിഎഫില്‍ കോർപ്പറേഷനില്‍ സീറ്റ് തർക്കത്തെ തുടർന്ന് കേരള കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവരെ പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കോർപ്പറേഷനിലെ പല വാർഡുകളിലും കോണ്‍ഗ്രസിലും വിമതന്മാരുണ്ട്. സിപിഐ പുറത്താക്കിയ ബീനാ മുരളി കൃഷ്ണാ പുരം വാർഡില്‍ സ്വതന്ത്രയായി മത്സരിക്കും.



