ഹൃദ്യവും വ്യത്യസ്‌തവുമായ പൂര്‍വവവിദ്യാര്‍ഥി-അധ്യാപക സംഗമത്തിന് വേദിയായി സിഎംഎസ് കോളേജ്; 1975-78 കാലത്തെ ബി.എസ്‌.സി. വിദ്യാര്‍ഥികൾ അരനൂറ്റാണ്ടിനുശേഷം കലാലയ മുറ്റത്തെത്തി

Spread the love

കോട്ടയം സി.എം.എസ്‌.കോളജിലെ റും നമ്ബര്‍ 12 എന്ന പഴയ ക്ലാസ്‌ മുറിയിലെ തടി ചാരുബെഞ്ചുകളില്‍ അവർ അരനൂറ്റാണ്ടിനുശേഷം ഒത്തുകൂടി. ഒപ്പം അറിവുപകര്‍ന്ന അധ്യാപകരും. പിന്നെ പാട്ടും കൂട്ടും കഥപറച്ചിലുമായി ഒരു പകല്‍. പെറ്റല്‍സ്‌ ഓഫ്‌ ഫിസിക്‌സ് 50. 1975-78 കാലത്തെ ബി.എസ്‌.സി. വിദ്യാര്‍ഥികളാണ് വീണ്ടും ഒത്തുകൂടിയത്.

video
play-sharp-fill

ഹൃദ്യവും വ്യത്യസ്‌തവുമായ പൂര്‍വവവിദ്യാര്‍ഥി-അധ്യാപക സംഗമം. പദാര്‍ത്ഥ ഗുണവിശേഷതകള്‍ വിവരിക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്ന രണ്ടാം വര്‍ഷ ഊര്‍ജതന്ത്ര ബിരുദക്ലാസുകള്‍ അധ്യാപകനും യൂണിവേഴ്‌സിറ്റി റജിസ്‌ട്രാറുമായിരുന്ന ഡോ. എം.സി ചാക്കോയും പ്രഫ. കോശി വര്‍ഗീസും പുനരാവിഷ്‌കരിച്ചു.

ഓര്‍മ്മയായ അധ്യാപകര്‍ക്കും അകാലത്തില്‍ പിരിഞ്ഞ സഹപാഠികള്‍ സി.എം.എസ്‌ കോളജ്‌ ഫിസിക്‌സ് അധ്യാപകന്‍ എ.എസ്‌ വര്‍ഗീസീനും കെല്‍ട്രോണ്‍ റിട്ട ജീവനക്കാരന്‍ കെ.സി രവിക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1978 ല്‍ ക്ലാസവസാനത്തില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ വിടവാങ്ങള്‍ ചിത്രമെടുത്തഅവര്‍ അധ്യാപകന്‍ പ്രഫ കോശി വര്‍ഗീസിനൊപ്പം ഗ്രേറ്റ്‌ ഹാളിനു മുന്നില്‍ അണിനിരന്നു കളര്‍ ചിത്രമെടുത്തു.

പെറ്റല്‍സ്‌ ഓഫ്‌ ഫിസിക്‌സ് വാട്‌സ് ആപ്പ്‌ ഗ്രൂപ്പ്‌ അഡ്‌മിന്‍ ജോര്‍ജ്‌ ജോസഫ്‌, കുര്യന്‍ കെ.തോമസ്‌, ഡോ. തോമസ്‌ ബേബി, ജി. ശ്രീകുമാര്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. റീനു ജേക്കബ്‌, ബര്‍സാര്‍ ഷിബു സാമുവേല്‍, റിട്ട അധ്യാപകരായ കോശി വര്‍ഗീസ്‌, ഈശോ മോഹന്‍ ജോര്‍ജ്‌, വൈദ്യനാഥ അയ്യര്‍, ജേക്കബ്‌, മാത്യു സി മാത്യൂസ്‌ എന്നിവര്‍ പ്രസംഗിച്ചു.