പഴങ്ങളും പച്ചക്കറികളും പിറ്റേ ദിവസം തന്നെ കേടുവരുന്ന അവസ്ഥയാണോ? ഇങ്ങനെ ചെയ്താല്‍ ഇവ ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാം..!

Spread the love

കോട്ടയം: പഴങ്ങളും പച്ചക്കറികളും നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.

video
play-sharp-fill

എന്നാല്‍ പൊന്നുംവില കൊടുത്ത വാങ്ങുന്ന ഇവ വാങ്ങി പിറ്റേ ദിവസം തന്നെ കേടുവരുന്ന അവസ്ഥയാണ്.

ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്ന് വച്ചാല്‍ പിന്നീട് പാചകം ചെയ്യാനെടുക്കുമ്പോള്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ചീഞ്ഞിട്ടുണ്ടാകും. ചില പ്രത്യേക രീതിയില്‍ സൂക്ഷിച്ചാല്‍ പഴങ്ങളും പച്ചക്കറികളും പുതുമയോടെ സൂക്ഷിക്കാമെന്ന് പറയുകയാണ് ഇൻഫ്ലുവൻസറായ അര്‍മെൻ ആദംജാൻ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. മുന്തിരി ഒരു സിപ്‍ലോക്ക് ബാഗില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ട് റഫ്രിജറേറ്ററില്‍ വച്ചാല്‍ രണ്ടാഴ്ച വരെ കേടുകൂടാതെയിരിക്കും

2.സെലറിയുടെ തണ്ടുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സെലറിയുടെ മൃദുത്വവും ജലാംശവും നിലനിർത്താൻ കഴിയും. പതിവായി വെള്ളം മാറ്റാൻ മറക്കരുത്

3.ലെറ്റൂസിന്റെ ഓരോ തണ്ടും വെവ്വേറെ ഫോയിലില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ ഒരു മാസം വരെ ക്രിസ്പിനെസ് നിലനിർത്താൻ സാധിക്കും

4. ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് അതില്‍ കുത്തിനിര്‍ത്തിയ നിലയില്‍ ക്യാരറ്റ് വച്ചാല്‍ ഏകദേശം മൂന്നാഴ്ച വരെ പുതുമയോടെ ഇരിക്കും

5. കൂണ്‍ ഒരു പേപ്പർ ബാഗില്‍ സൂക്ഷിച്ചാല്‍ ഏഴ് ദിവസം വരെ ഫ്രഷായി ഇരിക്കും. ഇത് വഴുവഴുപ്പും കേടുപാടുകളും തടയും

6. ചോളം സിപ്പ് ബാഗിലിട്ട് ഫ്രിഡ്ജില്‍ വച്ചാല്‍ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും

7. സാലഡ് വെള്ളരി ഒരു പേപ്പര്‍ ബാഗിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്