സാധാരണ ജനങ്ങൾക്ക് വൈദ്യുതി നിക്ഷേധിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2025 പിൻവലിക്കണം;ജോസഫ് സി. മാത്യു;ആൾ ഇന്ത്യ പവർ മെൻ ഫെഡറേഷൻ (എഐ പി എഫ്) കോട്ടയത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം:സാധാരണ ജനങ്ങൾക്ക് വൈദ്യുതി നിക്ഷേധിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2025 തള്ളിക്കളയണമെന്ന് മുൻ സംസ്ഥാന ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു ആവശ്യപ്പെട്ടു. ,

video
play-sharp-fill

ആൾ ഇന്ത്യ പവർ മെൻ ഫെഡറേഷൻ (എഐ പി എഫ്) കോട്ടയത്ത് സംഘടിപ്പിച്ച വൈദ്യുതി നിയമം 2025 എന്ത് ?എന്തിന് ? എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്ത സെമിനാർ പ്രതിഷേധത്തിന്റെ വേദിയായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ പി എഫിന്റെ 3-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത് തിരുനക്കര എൻഎസ്എസ് ശതാബ്ദി ഹാളിൽ സംഘടിപ്പിച്ച സെമിനാറിന്റ വേദിയിലായിരുന്നു, ഈ അഭിപ്രായം ഉയർന്ന് വന്നത്.

ഈ ബിൽ നിയമമാവുകയാണെങ്കിൽ സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ക്രോസ് സബ്സിഡി എന്ന സൗജന്യ നിരക്കിലുള്ള വൈദ്യുതി ഇല്ലാതാകും. ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങാൻ കഴിയാത്ത സാധാരണക്കാരൻ ഇരുട്ടിലാകും.ബില്ലിന്റെ കരട് രേഖ ഉദ്ദരിച്ചുകൊണ്ട് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

എഐപിഎഫ് സംസ്ഥാന പ്രസിഡണ്ട് എസ്.സീതിലാൽ അധ്യക്ഷത വഹിച്ചു.
പ്രദീപ് ശ്രീധരൻ (കെ.എസ്.ഇ.ബി.ഡബ്ല്യൂ,എ -സി.ഐ.ടി.യു)

സിബി കുട്ടി ഫ്രാൻസിസ് (കെ.ഇ.ഇ.സി-ഐ.എൻ.ടി.യു.സി), പ്രതീപ് നെയ്യാറ്റിൻ ക്കര (ഐ.എൻ.ടി.യു.സി ജന: സെക്രട്ടറി, കെ.പി ഡബ്ല്യൂ.സി),വി.കെ സദാനന്ദൻ (കെ.എസ്.ഇ.ഡബ്ല്യൂ.യു)
വിജി പ്രഭാകരൻ (കെ.എസ്.ഇ.ബി ഇ.എ) ഗിരീഷ് കുളത്തൂർ (കെ.വി.എം.എസ്-ബി.എം.എസ്)
സജി ജോസഫ് (കെ.ഇ.ഇ.എസ്.ഒ),പി.എംദിനേശൻ (പി.സി.സി-എൽഡബ്ല്യൂ.യു) എന്നിവർ വിവിധസംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.ബോണിഫസ് ബെന്നി സ്വാഗതവും, പി.കെ സജി നന്ദിയും പറഞ്ഞു.