
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപ്പിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപം ഞായറാഴ്ച ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഹൗസ്‌ബോട്ടിന്റെ ഉള്ളില്‍ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.
ബോട്ടിന്റെ മുന്‍ഭാഗത്തേക്ക് തീ പടര്‍ന്നില്ല. സഞ്ചാരികള്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു. ഉല്ലാസയാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



