
ശബരിമല: തീർഥാടകർക്ക് സഹായവുമായി കേരള മോട്ടോർ വാഹനവകുപ്പ്.
തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെടുകയോ തകരാർ സംഭവിക്കുകയോ മറ്റ് അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
ഇതുസംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ചത്. പോസ്റ്റ് ഇത്തരത്തിൽ ആയിരുന്നു –

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർഥയാത്രയിൽ ശരണപാതയിൽ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് എംവിഡി ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംവിഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.




