തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ കതിന പൊട്ടിത്തെറിച്ച് 60 കാരന് ഗുരുതരപരിക്ക്

Spread the love

തിരുവന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കാട്ടായിക്കോണം കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്.

video
play-sharp-fill

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

സംഭവം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരടക്കം ഓടിയെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group