
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (SNDP) ക്ക് കുട, കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നങ്ങൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (De-listed Political Parties) പട്ടികയിൽ ഉൾപ്പെട്ട ഈ പാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും തൽക്കാലികമായി നിഷ്ക്രിയ രാഷ്ട്രീയപാർട്ടികളുടെ പട്ടികയിൽ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. തുടർന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.




