
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത് ഒരു യുവതി തന്റെ ആശുപത്രി അനുഭവം പങ്കുവെച്ച വീഡിയോ ആണ്.
താൻ വിവാഹിതയായിട്ട് വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു എന്നാല്‍, ഒന്നര മാസം ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തുന്നു.
ശാരീരിക അസ്വസ്ഥതതകള്‍ അനുഭവപ്പെട്ടതോടെയാണ് നവവധു ചികിത്സ തേടിയത്. ആശുപത്രിയിലെത്തിയപ്പോള്‍ ഒന്നര മാസം ഗർഭിണിയാണെന്ന് ഡോക്ടറുടെ റിപ്പോർട്ട്. ഇത് കേട്ട് യുവതി ഞെട്ടിപ്പോയി-കാരണം വിവാഹത്തിന് ശേഷമാണ് താൻ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടതെന്നും യുവതി വീഡിയോയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടറുടെ വാക്കുകള്‍ പ്രകാരം ഭ്രൂണത്തിന് 1.5 മാസം പ്രായമുണ്ടെന്ന് കണ്ടെത്തിയതോടെ “വിവാഹത്തിന് മുൻപേ ഗർഭം ഉണ്ടായോ?” എന്ന ആശങ്ക യുവതിയില്‍ ഉണ്ടായി. അവളുടെ ആശയക്കുഴപ്പം ശ്രദ്ധിച്ച ഡോക്ടർ ഉടൻതന്നെ സത്യാവസ്ഥ വിശദീകരിച്ചു-ഗർഭകാലം ഗർഭധാരണ ദിനം മുതല്‍ അല്ല, മറിച്ച് അവസാന ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് കണക്കാക്കുന്നത്.
ഇതു പ്രകാരം, യുവതിക്ക് ആർത്തവം വന്നിട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് സാധാരണയായി അണ്ഡോത്പാദനവും ഗർഭധാരണവും നടക്കുന്നത്. അതിനാല്‍ തന്നെ അള്‍ട്രാസൗണ്ടില്‍ 1.5 മാസം പ്രായമുള്ള ഭ്രൂണം കണ്ടാല്‍, സ്ത്രീ 1.5 മാസം മുൻപേ ഗർഭധരിച്ചു എന്നല്ല, മറിച്ച് അവസാന ആർത്തവം കഴിഞ്ഞിട്ട് ഏകദേശം ആറാഴ്ചയായെന്ന് അർത്ഥം.
ഈ വിശദീകരണം പുറത്ത് വന്നതോടെ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയാണ്. ഗർഭകാലം എങ്ങനെ കണക്കാക്കുന്നു എന്ന കാര്യത്തില്‍ പലർക്കും ഇപ്പോഴും വ്യക്തതയില്ലെന്നതിന്റെയും തെളിവാണ് ഇതെന്ന് വീഡിയോ കണ്ടവരും കമന്റ് ചെയ്യുന്നു.







