മെൻസ്ട്രുവല്‍ മാസ്‌കിംഗ്: ട്രൻഡിംഗ് ആയി ആവർത്തവ രക്തം കൊണ്ടുള്ള പുതിയ ഫേഷ്യൽ രീതി; ആശങ്കയുമായി വിദഗ്ധർ

Spread the love

ചർമ സൗന്ദര്യത്തിന് പുതിയ മാർഗങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്   പുതുതലമുറ. വിപണിയില്‍ വിജയവഴി തുറന്ന സൗന്ദര്യവർധക വസ്തുക്കള്‍ക്കൊപ്പം വിപണി കീഴടക്കാൻ പുതിയ പരീക്ഷണങ്ങളും തകൃതിയായി നടക്കുകയാണ്.

video
play-sharp-fill

‘മെൻസ്ട്രുവല്‍ മാസ്‌കിംഗ്’ എന്ന് അറിയപ്പെടുന്ന ആർത്തവരക്തം ഉപയോഗിച്ച്‌ ചെയ്യുന്ന ഫേഷ്യല്‍ ആണത്രേ ഇപ്പോഴത്തെ ട്രെൻഡ്. സ്വന്തം ആർത്തവരക്തം മുഖത്ത് പുരട്ടി കുറച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയുന്നതാണ് ഈ രീതി. ഇത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുമെന്നാണ് അവകാശവാദം. ആർത്തവരക്തം സ്റ്റെം സെല്ലുകള്‍, സൈറ്റോകൈനുകള്‍, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്. ഇവയെല്ലാം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു  എന്നും ഇവർ പറയുന്നു.

പുറത്തുവന്ന ചില പഠനങ്ങളും തങ്ങളുടെ അവകാശവാദത്തെ അംഗീകരിക്കുന്നുണ്ടെന്നാണ് പലരുടേയും വാദം. ആർത്തവരക്തത്തില്‍ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്മ ഉപയോഗിച്ച്‌ ചികിത്സിച്ച മുറിവുകള്‍ സാധാരണ രക്ത പ്ലാസ്മ ഉപയോഗിച്ച്‌ ചികിത്സിച്ചതിനേക്കാള്‍ വേഗത്തില്‍ സുഖം പ്രാപിച്ചതായി റിപ്പോർട്ടുണ്ട് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ മെൻസ്ട്രല്‍ മാസ്‌കിംഗിൻ്റെ സുരക്ഷയെക്കുറിച്ച്‌ ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അണുവിമുക്തവും സംസ്കരിച്ചതുമായ പ്ലേറ്റ്‌ലെറ്റ്-റിച്ച്‌ പ്ലാസ്മ ഉപയോഗിച്ച്‌ ചെയ്യുന്ന വാമ്ബയർ ഫേഷ്യല്‍ പോലെയല്ല മെൻസ്ട്രുവല്‍ മാസ്‌കിംഗ്. ആർത്തവരക്തം അണുവിമുക്തമല്ല. ഇതില്‍ ബാക്ടീരിയക്കും ഫംഗസിനും പുറമെ ലൈംഗികമായി പകരുന്ന അണുബാധകള്‍ വരെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് വിദക്ധർ പറയുന്നത്.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മുഖത്ത് ചെറുതോ സൂക്ഷ്മമായതോ ആയ മുറിവുകളോ മുഖക്കുരു പോലുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ മെൻസ്ട്രുവല്‍ മാസ്‌കിംഗ് അണുബാധയ്ക്കും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും മറ്റൊരു പ്രധാന ആശങ്ക മെൻസ്ട്രുവല്‍ മാസ്‌കിംഗിന് മാനദണ്ഡങ്ങളില്ല എന്നതാണ്. എത്ര രക്തം ഉപയോഗിക്കണം, എത്ര നേരം മുഖത്ത് വെക്കണം, എത്ര തവണ മുഖത്ത് പുരട്ടുന്നത് സുരക്ഷിതമാണ് തുടങ്ങിയ സംശയങ്ങളെക്കുറിച്ചൊന്നും ആളുകള്‍ക്ക് വ്യക്തമായ ധാരണയില്ല. അതിനാല്‍ തന്നെ വിദഗ്ദ്ധർ ജാഗ്രത പാലിക്കാനും ഈ ട്രെൻഡ് പൂർണ്ണമായും ഒഴിവാക്കാനുമാണ് ഉപദേശിക്കുന്നത്.