ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയോടെ ശക്തനായി തിരിച്ചുവരും: ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോൻ

Spread the love

തൈക്കുടം ബ്രിഡ്ജിന്റെ ബാന്‍ഡിലൂടെ ശ്രദ്ധ നേടിയ താരമാണ് സിദ്ധാര്‍ഥ് മേനോൻ. ഗായകനായി തിളങ്ങിയ താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. പോസ്റ്റില്‍ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഗായകൻ വെളിപ്പെടുത്തുന്നത്.

video
play-sharp-fill

ബൈസെപ്സിന് പരിക്ക് സംഭവിച്ചതായി സിദ്ധാര്‍ഥ് ആരാധകരോട് പറഞ്ഞു.

താരത്തിന്റെ വാക്കുകൾ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്താണ് സംഭവിച്ചതെന്ന് ചോദിച്ച എല്ലാവരോടുമായി… എനിക്ക് ഒരു ഡിസ്റ്റല്‍ ബൈസെപ്സ് ടെന്‍ഡന്‍ റപ്ചര്‍ സംഭവിച്ചു. അതുകൊണ്ടാണ് ഞാന്‍ സ്റ്റേജില്‍ നിന്നും കരിയറില്‍ നിന്നും വിട്ടുനിന്നത്. ഇന്ന് നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാർഥനകളും കൊണ്ട് എന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചു. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങള്‍ക്കും, എല്ലാ കോളുകള്‍ക്കും, എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്.

ഈ ഘട്ടം കഠിനമാണ്, പക്ഷേ ഞാന്‍ അതിനേക്കാള്‍ കടുപ്പക്കാരനാണ്. കൂടുതല്‍ ശക്തനായും ആരോഗ്യവാനായും ഞാന്‍ വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്ന് എനിക്കറിയാം. കൂടുതല്‍ സ്‌നേഹവുമായാണ് ഞാൻ വരുക. എന്നെ നിങ്ങളുടെ പ്രാർഥനകളില്‍ ഓര്‍ക്കണം. എല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു’.