വയനാട് പുല്പള്ളി ചേകാടി എയുപി സ്കൂളിൽ വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധ; 24 ഓളം പേർ ആശുപത്രിയിൽ ചികിത്സ നേടി

Spread the love

സുല്‍ത്താൻ ബത്തേരി: വയനാട് പുല്പള്ളി ചേകാടി എയുപി സ്കൂളിൽ വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധ. 24ഓളം വിദ്യാർഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

video
play-sharp-fill

ഛർദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്ന്നാണ് ചികിത്സ തേടിയത്. സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയപ്പോള്‍ കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

വിദ്യാർഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group