വര്‍ക്കല പാപനാശം തീരത്ത് അജ്ഞാത മൃതദേഹം; 40 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റേതെന്ന് നിഗമനം; കാണാതായവരുടെ വിവരം തേടി പൊലീസ്

Spread the love

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

video
play-sharp-fill

ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
40 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടർന്ന് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തകാലത്തായി കാണാതായവരുടെ വിവരം തേടുകയാണെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.