
ഇനി ഓടിച്ചിട്ട് വണ്ടി പിടിക്കരുത് ; പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഡിജിപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി. വാഹനങ്ങളെ പിന്തുടർന്ന് പിടകൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഡിജിപി ലോക് നാഥ് ബെഹ്‌റ പൊലീസിന് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളിൽ അടിയന്തരസന്ദർഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കാനാണ് കർശന നിർദ്ദേശവുമായി പൊലീസ് മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.ഇത്തരം പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് പ്രധാന നിർദേശങ്ങൾ
- ഡ്രൈവർമാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം
- ഇത്തരം വാഹനപരിശോധന വീഡിയോയിൽ പകർത്തണം
- ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളിൽമാത്രമേ പരിശോധന നടത്താവൂ.
- അമിതവേഗത്തിൽ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങൾ പിന്തുടരരുത്
- രാത്രിയിൽ വെളിച്ചമുള്ള സ്ഥലങ്ങളിൽനിന്നുമാത്രം പരിശോധന നടത്തുക
- വാഹനപരിശോധനയ്ക്കിടയിൽ യാത്രക്കാർ അപകടത്തിൽപ്പെട്ടാൽ പൊലീസ് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം
- ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായുള്ള പരാതികൾ ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കണം
Third Eye News Live
0