
ശബരിമല: സന്നിധാനത്ത് ദേവസ്വം മെസിലെ ആഹാരം കഴിച്ച പലർക്കും വയറുവേദനയും വയറിളക്കവും പിടിപ്പെട്ടതായി പരാതി.
കഴിഞ്ഞ ദിവസം രാവിലത്തെ മെസിലെ വേവാത്ത ഉപ്പുമാവ് കഴിച്ചവർക്കാണ് വയറുവേദനയും വയറിളക്കവും ഉണ്ടായത്. ഇവർ സന്നിധാനം ഗവ ണ്‍മെൻ്റ് ആശുപത്രിയിലും ആയുർവേദ ആശുപത്രിയിലും ചികിത്സതേടി.
ഇത്തവണ പുതിയ ഒരാള്‍ക്കാണ് കരാർ നല്‍കിയിരിക്കുന്നത്. തുടക്കം മുതല്‍ മെസ് നടത്തിപ്പില്‍ പാളിച്ചകള്‍ ഏറെയായിരുന്നു.
ഇതൊടെ ദേവസ്വം ജീവനക്കാരില്‍ നിന്നും പരാതി ഉയർന്നതോടെ കരാറുകാർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതിന് ശേഷവും ഗുണനിലവാരം ഇല്ലാത്തതും വേവാത്തതുമായ ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
പലരും ഫുഡ്സേഫ്റ്റി വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും പരിശോധനയൊ നടപടിയൊന്നും ഉണ്ടായില്ല. ഹെല്‍ത്ത് വിഭാഗവും നടപടിക്ക് മുതിരുന്നില്ല. വിവരം ശബരിമല എ.ഡി. എം അരുണ്‍.എസ് നായരേയും അറി യിച്ചിരുന്നു.




