
രാത്രി ചോറോ ചപ്പാത്തിയോ?; ദഹനത്തിന് ഏതാണ് നല്ലത്…
അത്താഴം ശരിയായില്ലെങ്കിൽ ദഹനത്തെയും എന്തിന് ഉറക്കത്തെപോലും അത് വല്ലാതെ ബാധിക്കും
ചോറ് അല്ലെങ്കിൽ ചപ്പാത്തി,രാത്രി ഭക്ഷണത്തിന് കൂടുതൽ പേരും കഴിക്കാനായി തെരഞ്ഞെടുക്കുന്നത് ഇത് രണ്ടുമാണ്. അത്താഴം എപ്പോഴും ലളിതമായി കഴിക്കണമെന്നാണ് പൊതുവെ പറയാറ്.
അതുകൊണ്ട് തന്നെ രാത്രി എന്ത് കഴിക്കണമെന്നതിനെക്കുറിച്ച് ആളുകൾക്ക് ആശങ്കയുണ്ടാകാറുണ്ട്. അത്താഴമെന്നത് ആ ദിവസത്തെ അവസാന ഭക്ഷണമാണ്. അത്താഴം ശരിയായില്ലെങ്കിൽ ദഹനത്തിനും മെറ്റബോളിസത്തിനും എന്തിന് ഉറക്കത്തെപോലും അത് വല്ലാതെ ബാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ന് പലരും ജാഗരൂകരാണ്. ചപ്പാത്തിയും ചോറും കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്.എന്നാൽ അവയിൽ അടങ്ങിയിട്ടുള്ള ഫൈബർ,ദഹനശേഷി എന്നിവയിൽ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു.
രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതിന്റെ ഗുണങ്ങൾ
സാധാരണയായി ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് കൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കുന്നത്, ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.ദഹിക്കാൻ സമയമെടുക്കുമെന്ന് പഠനങ്ങൾ പറയുന്നത്.അതുകൊണ്ട് തന്നെ കൂടുതൽ നേരം വയറ് നിറഞ്ഞപോലെ തോന്നുകയും ചെയ്യും.
കൂടാതെ ഊർജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവർക്ക്, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല.




