
തലയോലപ്പറമ്പ് : കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം തലയോലപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു.
കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സി. കെ. ആശ എം.എൽ.എ ആദ്യ വിൽപ്പന നിർവ്വഹിച്ചു. എം.എൽ.എ മോൻസ് ജോസഫ്, കേരള റബ്ബർ ലിമിറ്റഡ് ചെയർപേഴ്സണും എം.ഡി.യുമായ ഷീല തോമസ്, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവർ പങ്കെടുത്തു.
മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ തലയോലപ്പറമ്പിൽ എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മികച്ച വില, ഒപ്പം വിദഗ്ധരായ ജീവനക്കാരുടെ സേവനം എന്നിവ ഓക്സിജൻ ഉറപ്പുവരുത്തുന്നു. തലയോലപ്പറമ്പിലെ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ ഈ പുതിയ ഷോറൂമിന് സാധിക്കുമെന്നും ഓക്സിജൻ മാനേജുമെന്റ് അറിയിച്ചു.
പുതിയ ഷോറൂമിനെ സ്നേഹപൂർവ്വം സ്വീകരിച്ച തലയോലപ്പറമ്പുകാർക്ക് നന്ദി അറിയിച്ചുകൊണ്ട്, ഉപഭോക്താക്കൾക്കായി അത്യുഗ്രൻ ഓഫറുകളും പ്രത്യേക വിലക്കുറവുമാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ എല്ലാ ഡിജിറ്റൽ ആവശ്യങ്ങൾക്കും മികച്ച ഷോപ്പിംഗ് അനുഭവം നേടാനായി പുതിയ ഓക്സിജൻ ഷോറൂമിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


