നട്‌സ് വാരി വാരി കഴിക്കല്ലേ പണി കിട്ടും;എത്ര അളവില്‍ കഴിക്കണം?

Spread the love

നട്‌സിന്റെയും ഡൈ ഫ്രൂട്‌സിന്റെയുമൊക്കെ കാര്യത്തില്‍ മിതത്വം എന്നത്‌ വളരെ മുഖ്യമാണെന്ന്‌ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഡയറ്റീഷ്യന്മാരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച്‌ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു ലേഖനം വ്യക്തമാക്കുന്നു.

video
play-sharp-fill

വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നട്‌സ്‌ വിഭവങ്ങള്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇവയിലെ പ്രകൃതിദത്ത പഞ്ചസാരയും കാലറിയും കരുതിയിരിക്കണമെന്ന്‌ ഡല്‍ഹി സികെ ബിര്‍ല ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്‌ ദീപാലി ശര്‍മ്മ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ പോലെ ആല്‍മണ്ടില്‍ ഉയര്‍ന്ന തോതില്‍ ഫോസ്‌ഫറസും ഓക്‌സലേറ്റും ഉള്ളതിനാല്‍ വൃക്കരോഗമുള്ളവര്‍ ഇതിന്റെ തോത്‌ നിയന്ത്രിക്കേണ്ടതാണ്‌. നട്‌സില്‍ ഉപ്പും മധുരവും അടങ്ങിയിട്ടുണ്ടെങ്കില്‍ ഇവ ഗുണത്തേക്കാള്‍ ദോഷം ചെയ്യാനും മതി.

ആല്‍മണ്ട്‌, വാല്‍നട്ട്‌, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സ്‌ വിഭവങ്ങള്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ച്‌ വേണം കഴിക്കാനെന്ന്‌ ആയുര്‍വേദം പറയുന്നു. എളുപ്പം ദഹിക്കാനും ശരിയായ തോതില്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനും ഇത്തരത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുന്നത്‌ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു.

നട്‌സിലെ കാല്‍സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ആഗീരണത്തെ തടയുന്ന ഫൈറ്റിക്‌ ആസിഡ്‌ നീക്കം ചെയ്യാനും ഈ ശീലം സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ച്‌ കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡ്രൈ റോസ്‌റ്റ്‌ ചെയ്‌തും ആല്‍മണ്ട്‌ കഴിക്കാം.

രാവിലെയോ ഉച്ചയ്‌ക്ക്‌ മുന്‍പുള്ള സമയത്തോ ഒക്കെ നട്‌സ്‌ കഴിക്കുന്നതാണ്‌ നല്ലത്‌. പ്രധാന ഭക്ഷണങ്ങള്‍ക്ക്‌ ഇടയിലുള്ള സ്‌നാക്‌സായി ഉപയോഗിക്കുന്നത്‌ ഉത്തമം. പഴങ്ങള്‍ക്കൊപ്പം നട്‌സ്‌ കഴിക്കുന്നത്‌ പഴങ്ങളുടെ ഗ്ലൈസിമിക്‌ സൂചിക കുറയ്‌ക്കാന്‍ സഹായിക്കും. പഴങ്ങളിലെ വൈറ്റമിന്‍ സി നട്‌സിലെ അയണിന്റെ ആഗീരണത്തെ സഹായിക്കുകയും ചെയ്യും.

പരമാവധി 30 മുതല്‍ 50 ഗ്രാം വരെയൊക്കെ ന്‌ട്‌സും എണ്ണ വിത്തുകളും മാത്രമേ ഒരു ദിവസം കഴിക്കാവൂ. 15 ഗ്രാം വീതം ദിവസത്തില്‍ രണ്ട്‌ തവണയായി കഴിക്കുന്നതും നന്നാകും.