നാവായിക്കുളത്ത് പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാർ ഇടിച്ച് മരിച്ചു ; നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

നാവായിക്കുളം : പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാർ ഇടിച്ച് മരിച്ചു.

video
play-sharp-fill

നാവായിക്കുളം 28-ാം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (65)ആണ് മരിച്ചത്.

28-ാം മൈൽ- ഇടമൺ നില റോഡിലാണ് അപകടം നടന്നത്. പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ഇടിച്ചു വീണ തുളസീധരൻ പിള്ള തൽക്ഷണം മരണപ്പെട്ടു.

തലയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു.അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.