
വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യു.എസ്.
പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ്. നവംബർ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ചർച്ചകള്‍ക്ക് യുക്രെയ്‌നുമേല്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തുന്നതായി യു.എസ്. വ്യക്തമാക്കുന്നു.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി നവംബർ 27-നുള്ളില്‍ യുക്രെയ്ൻ അംഗീകരിക്കണമെന്നാണ് ട്രംപിൻ്റെ നിലപാട്. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുക്രെയ്‌ൻ്റെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്.




